SignIn
Kerala Kaumudi Online
Friday, 20 September 2024 5.12 AM IST

അവാർഡ് സച്ചിക്ക് സമർപ്പിച്ച് ബിജുമേനോൻ

Increase Font Size Decrease Font Size Print Page
biju

കൊച്ചി: "സന്തോഷം കാണാൻ സച്ചിയില്ലല്ലോ എന്നതാണ് വലിയ വിഷമം. സച്ചിയുടെ പ്രയത്നത്തിന് ലഭിച്ച അംഗീകാരമാണിത്." സഹനടന് ദേശീയ പുരസ്കാരം നേടിയ ബിജുമേനോൻ സംവിധായകൻ സച്ചിയുടെ ഓർമ്മകൾക്ക് പ്രണാമം അർപ്പിച്ചാണ് സന്തോഷം പങ്കിട്ടത്.

തനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഈ അവാർഡെന്ന് ബിജുമേനോൻ പറഞ്ഞു. ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണ്. സച്ചി നമുക്കൊപ്പമില്ല. ഇത്രയും നല്ല കഥാപാത്രവും പ്രേക്ഷകർ സ്വീകരിച്ച ഇത്രയും നല്ല സിനിമയും തന്നതിനും സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നു. ഒപ്പം പ്രവർത്തിച്ചവരോടും നന്ദിയും സ്നേഹവുമുണ്ടെന്ന് ബിജുമേനോൻ കൊച്ചിയിൽ പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന സിനിമയിലെ എസ്.ഐ അയ്യപ്പൻ നായർ എന്ന കഥാപാത്രം ബിജുമേനോന്റെ നടനവൈഭവം വെളിവാക്കുന്നതാണ്. തീവ്രമായ അഭിനയമുഹൂർത്തങ്ങളും സംഘട്ടനങ്ങളും ഇടകലർന്ന രംഗങ്ങളിൽ പൃഥ്വിരാജിനൊപ്പം മത്സരബുദ്ധിയോടെയാണ് അദ്ദേഹം അഭിനയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BIJUMENON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.