ന്യൂഡൽഹി: കോടതി വളപ്പിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അഭിഭാഷക കത്തയച്ചു. വെൻഡിംഗ് മെഷീൻ വഴിയോ മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ നാപ്കിൻ ലഭ്യമാക്കാൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം. കോടതിയിലെ ഡിസ്പെൻസറിയിൽ പോലും നാപ്കിനുകൾ കിട്ടാറില്ല. ആഗസ്റ്റ് ഒന്ന് മുതൽ ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകന്റെ കൂടെയാണ് ജോലി ചെയ്യുന്നത്. നാപ്കിന്റെ ആവശ്യം വന്നപ്പോൾ ഡിസ്പെൻസറിയിലെത്തിയെങ്കിലും ഇല്ലെന്നായിരുന്നു ഫാർമസിസ്റ്റിന്റെ മറുപടി. അദ്ദേഹം എന്നെ ഒരു വനിതാ ടെക്നീഷ്യന്റെ അരികിലേക്കയച്ചു. അവർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ കിട്ടുമെന്നറിയിച്ചതിനെ തുടർന്ന് ശുചീകരണ വിഭാഗത്തിലെ വനിതാ ജീവനക്കാരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. ഈ സംഭവം എനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |