ന്യൂഡൽഹി: ഇന്നലെ കമ്മിഷൻ ചെയ്ത ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യു.പി.എ സർക്കാർ 2013 ആഗസ്റ്റ് 12ന് പ്രതിരോധ മന്ത്രിയായിരുന്നു എ.കെ. ആന്റണിയാണ് തുടക്കമിട്ടതെന്നും 2014ന് മുമ്പും ആത്മനിർഭർ ഇന്ത്യ നിലനിന്നിരുവെന്നും കോൺഗ്രസ്. പ്രധാനമന്ത്രിമാർ മുൻസർക്കാരുകളുടെ നേട്ടങ്ങളും ഉയർത്തിക്കാട്ടുന്നതാണ് പതിവെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു.
ദീർഘനാളത്തെ കഠിന പ്രയത്നത്തിലൂടെ ഐ.എൻ.എസ് വിക്രാന്ത് യാഥാർത്ഥ്യമാക്കിയ നാവിക സേനയും നേവൽ ഡിസൈൻ ബ്യൂറോയും കൊച്ചിൻ ഷിപ്പ്യാർഡും അഭിനന്ദനം അർഹിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |