SignIn
Kerala Kaumudi Online
Friday, 20 September 2024 12.13 PM IST

 ഒരു ഭരണഘടന ബെഞ്ച് കൂടി നോട്ട് നിരോധന വിഷയത്തിൽ ഇന്ന് വാദം

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള വിഷയങ്ങൾ കേൾക്കാൻ ഒരു ഭരണഘടനാ ബെഞ്ചിന് കൂടി രൂപം നൽകി. ജസ്റ്റിസ് എസ്. അബ്‌ദുൾ നസീർ, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് ബി.വി. നഗരത്ന എന്നിവരടങ്ങുന്നതാണ് പുതിയ ബെഞ്ച്. അഞ്ച് കേസുകളാണ് പുതിയ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നത്. ഇത് ലിസ്റ്റ് ചെയ്യാനായി ബെഞ്ച് ഇന്ന് ചേരും.

500, 1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2016ൽ സമർപ്പിച്ച ഹർജികളിൽ ഇന്ന് വാദം കേൾക്കും. ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിൽ മറ്റൊരു ഭരണഘടന ബെഞ്ച് ഉണ്ടായിരുന്നത് അവർ വിരമിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.