ന്യൂഡൽഹി: കർണാടകയിലെ ഹിജാബ് നിരോധനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന് കത്തയച്ചു. സുപ്രീം കോടതിയിലെ മുസ്ലിം ജഡ്ജി ഉൾപ്പെടെയുള്ള അഞ്ച് ജഡ്ജിമാരടങ്ങുന്ന വിശാല ബെഞ്ചിന് വിടണമെന്നാണ് കത്തിലെ ആവശ്യം. മൂന്നംഗ ബെഞ്ചിന് പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളുണ്ട്. 16ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഉൾപ്പെട്ട ബെഞ്ച് രൂപീകരിക്കുന്നതിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് തെറ്റു പറ്റിയെന്ന് എ.ഐ.ബി.എ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ ഡോ. ആദിഷ് സി. അഗർവാല ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |