മൂർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കടത്തുകാരെ ബോട്ടിൽ പിന്തുടരുന്നതിനിടെ നദിയിൽ വീണ് ബി.എസ്.എഫ് ജവാനെ കാണാതായി. കോൺസ്റ്റബിൾ അമിത് കുമാറിനെയാണ് കാണാതായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭഗീരഥി നദിയിൽ കന്നുകാലി കടത്തു കണ്ട ബി.എസ്.എഫ് പട്രോളിംഗ് സംഘം ഇവരെ പിന്തുടരുകയായിരുന്നു. കള്ളക്കടത്തുകാരുടെ അടുത്തേയ്ക്ക് നീങ്ങുമ്പോൾ നദിയുടെ മദ്ധ്യത്തിൽ വച്ച് അമിത് കുമാർ ഉയർന്ന ജലപ്രവാഹത്തിലേക്ക് വീഴുകയും കാണാതാകുകയുമായിരുന്നെന്ന് ബി.എസ്.എഫിന്റെ പ്രസ്താവനയിൽ പറയുന്നു. എൻ.ഡി.ആർ.എഫിന്റെ മൂന്ന് സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |