ന്യൂഡൽഹി:അരുണാചൽ പ്രദേശിലെ ബി.ജെ.പി എം.എൽ.എ ജാംബെ താഷി(48) അന്തരിച്ചു. തവാങ്ങ് ജില്ലയിലെ ലുംല അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ ജാംബെ താഷി അസുഖ ബാധിതനായതിനെ തുടർന്ന് ഗുവാഹത്തിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ലും 2014ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച അദ്ദേഹം 2019 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിലാണ് മത്സരിച്ചു ജയിച്ചത്. ഭാര്യ. സെറിംഗ് ലാമു. മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |