ന്യൂഡൽഹി: ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പത്രപ്രവർത്തകനും മുൻ ടി.വി അവതാരകനുമായ ഇസുദാൻ ഗാധ്വിയെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കായി എ.എ.പി നടത്തിയ സർവേയിൽ 73 ശതമാനം വോട്ട് നേടിയാണ് ഇസുദാൻ ഒന്നാമതെത്തിയത്. എ.എ.പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് ഇസുദാന്റെ പേര് പ്രഖ്യാപിച്ചത്.
സമാന വോട്ടെടുപ്പിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് സിംഗ് മാനെയും തിരഞ്ഞെടുത്തത്.
40 കാരനായ ഇസുദൻ ഗാധ്വി കഴിഞ്ഞ വർഷം ജൂണിലാണ് എ.എ.പിയിൽ ചേർന്നത്.
ആരാണ് ഇസുദാൻ ഗാധ്വി
1. വി.ടി.വി ഗുജറാത്തിയിലെ 'മഹാമന്തൻ" എന്ന ജനപ്രിയ വാർത്താ പരിപാടിയുടെ അവതാരകൻ.
2. ദൂരദർശനിലെ 'യോജന" എന്ന ഷോയിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചു
3. 2007 മുതൽ 2011 വരെ പോർബന്തറിൽ വി.ടി.വി ഗുജറാത്തിയിൽ റിപ്പോർട്ടർ
4. ഗുജറാത്തിലെ ഡാംഗ്, കപാരഡ താലൂക്കുകളിലെ 150 കോടിയുടെ വനനശീകരണം വെളിപ്പെടുത്തിയതോടെ പ്രശസ്തനായി
5. ദ്വാരകയിലെ പിപാലിയ ഗ്രാമത്തിലെ കർഷക കുടുംബാംഗം
6. സംസ്ഥാന ജനസംഖ്യയുടെ 48 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തിൽ അംഗം
7. ഗുജറാത്തി മീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാനൽ മേധാവിയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |