മുംബയ്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തലവൻ ശരദ് പവാറും മഹാരാഷ്ട്ര മുൻ മന്ത്രി ആദിത്യ താക്കറെയും നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കു ചേരുമെന്ന് മാഹാരാഷ്ട്ര കോൺഗ്രസ് നേതാവ് അശോക് ചവാൻ അറിയിച്ചു. എൻ.സി.പി നേതാക്കളായ ജയന്ത് പാട്ടീൽ, സുപ്രിയ സുലെ, ജിതേന്ദ്ര അവാദ് എന്നിവർ ഇന്ന് യാത്രയുടെ ഭാഗമാകും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഇന്ന് യാത്രയിൽ പങ്കെടുക്കും.
അതേസമയം തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്ര നന്ദേഡ് ജില്ലയിലെ ബിലോളിയിൽ നിന്നും പുനഃരാരംഭിച്ചു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ, മുംബൈ പാർട്ടി മേധാവി ഭായ് ജഗ്താപ്, നസീം ഖാൻ, വിശ്വജിത് കദം, മറ്റ് പാർട്ടി നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചൊവ്വാഴ്ച ഗാന്ധി നന്ദേഡിലെ ഗുരുദ്വാര സന്ദർശിച്ച രാഹുൽ ഗാന്ധി നോട്ട് നിരോധനം,തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ജനങ്ങളുമായി സംവദിച്ചു. കോൺഗ്രസ് സേവാദൾ പ്രവർത്തകന്റെ മരണത്തെ തുടർന്ന് ചൊവ്വാഴ്ച യാത്ര നിറുത്തിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |