ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കായുള്ള ലോഗോയിൽ താമര ഉൾപ്പെട്ടതിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനം. ഉച്ചകോടിയുടെ ലോഗോയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉൾപ്പെട്ടത് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയും തീമും വെബ്സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞിദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ഇന്ത്യയുടെ ദേശീയ പതാകയുടെ നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ ആവിഷ്കരിച്ചിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭൂമിയെ അടയാളപ്പെടുത്താനാണ് വെല്ലുവിളികൾക്കിടയിലും വളർച്ചയെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയെ ലോഗോയിൽ ഉൾപ്പെടുത്തിയതെന്നും വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു. ലജ്ജയില്ലാതെ സ്വയം പ്രമോട്ട് ചെയ്യാനുള്ള ഒരു അവസരവും മോദിയും ബിജെപിയും നഷ്ടമാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് ട്വിറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |