ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന ഡ്രോൺ അതിർത്തി സുരക്ഷാ സേന(ബി.എസ്.എഫ്) വെടി വച്ചു വീഴ്ത്തി. ചൊവ്വാഴ്ച രാത്രി 11.25 ഓടെ ഫിറോസ്പൂരിലെ ഗണ്ഡു കിൽച്ച ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുന്ന ഒരു വസ്തുവിന്റെ മുഴക്കം കേൾക്കുകയായിരുന്നെന്ന് സേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമമായി വെടി വയ്ക്കുകയായിരുന്നു. പഞ്ചാബ് പൊലീസും ബി.എസ്.എഫും ചേർന്ന് നടത്തിയ തെരച്ചിലിൽ ഒരു പാകിസ്ഥാന്റെ ഹെക്സ കോപ്ടർ എന്ന ഡ്രോൺ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബി.എസ്.എഫ് അറിയിച്ചു. ഒക്ടോബറിൽ അമൃത്സറിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ ഡ്രോൺ ബി.എസ്.എഫ് വെടിവച്ചു വീഴ്ത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |