ന്യൂഡൽഹി:ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി മുൻ കൗൺസിലർ ഹസീബ് ഉൽ ഹസൻ ഹൈടെൻഷൻ വൈദ്യുതി ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ശാസ്ത്രി പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ ടവറിൽ കയറിയ ഇയാളെ നാടകീയ രംഗങ്ങൾക്ക് ശേഷം ഏറെ വൈകിയാണ് താഴെയിറക്കിയത്. പാർട്ടി ടിക്കറ്റ് ലഭിക്കാൻ എന്റെ കൈയിൽ മൂന്ന് കോടി രൂപ ഇല്ലെന്നും ഒരു ഗുണ്ടയ്ക്ക് പോലും സീറ്റ് നൽകിയിട്ടുണ്ടെന്നും ഹസീബ് ഉൽ ഹസൻ പിന്നീട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |