ഹൈദരാബാദ്: മുതിർന്ന തെലുങ്കു നടനും സൂപ്പർ താരം മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണയുടെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഹൈദരാബാദിലെ മഹാപ്രസ്ഥാനം ശ്മശാനത്തിൽ ഇന്നലെ വൈകിട്ടായിരുന്നു ചടങ്ങുകൾ. മഹേഷ് ബാബു അന്ത്യ കർമ്മങ്ങൾ ചെയ്തു. അല്ലു അർജ്ജുൻ, പ്രഭാസ്, വിജയ് ദേവരക്കൊണ്ട തുടങ്ങി തെലുങ്ക് ചലച്ചിത്ര മേഖലയിലെ നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. നൂറു കണക്കിന് ആരാധകരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |