SignIn
Kerala Kaumudi Online
Wednesday, 07 January 2026 2.52 PM IST

യാത്രക്കിടെ 24കാരി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ട് കുടുംബാംഗങ്ങൾ

Increase Font Size Decrease Font Size Print Page
train

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കുഞ്ഞിന് ജന്മം നൽകി 24കാരി. ഇന്നലെ പുലർച്ചെ മുംബയ് വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം. യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്. തുടർന്ന് കുടുംബാംഗങ്ങൾ കുഞ്ഞിന് ട്രെയിനിന്റെ പേര് നൽകിയെന്നാണ് റിപ്പോർട്ട്. 'കാമായനി' എന്നാണ് കുഞ്ഞിന് പേരിട്ടത്.

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരി. എന്നാൽഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.

അതേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ് ഇൻസ്‌പെക്ടർ മഞ്ജു മഹോബെ മാദ്ധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു യാത്രക്കാരനാണ് പ്രസവത്തെക്കുറിച്ച് ആർപിഎഫിനെ അറിയിച്ചത്. ട്രെയിൻ വിദിഷ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN, MADHYA PRADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY