
ബോഗൊട്ട: യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. 'എന്നെ കൊണ്ടുപോകാൻ വരൂ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു' എന്നാണ് പെട്രോ പറഞ്ഞത്. യു.എസ് തങ്ങളെ ആക്രമിക്കുകയാണെങ്കിൽ, ജനങ്ങൾ ഗറില്ലകളാകും. ഇനി ആയുധം തൊടില്ലെന്ന് പ്രതിജ്ഞ ചെയ്തതാണ്. പക്ഷേ മാതൃരാജ്യത്തിനായി വീണ്ടും ആയുധമെടുക്കുമെന്നും പറഞ്ഞു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും റാഞ്ചിക്കൊണ്ടുപൊയതിനുപിന്നാലെ കൊളംബിയെയും ക്യൂബയെയും മെക്സിക്കോയെയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെല്ലുവിളിച്ചിരുന്നു.
വെനസ്വേലയിൽ ആക്രമണം
വെനസ്വേലയിൽ കഴിഞ്ഞ ദിവസം വീണ്ടും ആക്രമണമുണ്ടായതായി ചില അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. .തിങ്കളാഴ്ച്ച രാത്രി തലസ്ഥാനമായ കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഡ്രോണുകൾ ഉപയോഗിച്ചതായും വെടിയൊച്ച കേട്ടതായിയുമാണ് വിവരം. അക്രമത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് യു.എസ് അറിയിച്ചു. യു.എസ് ഓപ്പറേഷനിടെ പ്രതിരോധമുണ്ടാകാത്തതിൽ ദുരൂഹതയുണ്ടെന്നും മാദ്ധ്യമങ്ങൾ പറയുന്നു. തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി എന്തുവേണമെങ്കിലും ചെയ്യുമെന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസ് വ്യക്തമാക്കിയിരുന്നു. പിതാവിനെ തട്ടികൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി അന്താരാഷ്ട്ര ഐക്യദാർഢ്യം വേണമെന്നും വെനസ്വേലൻ ദേശീയ അസംബ്ലിയിൽ മഡിറോയുടെ മകൻ നിക്കോളസ് മഡൂറോ ഗുവേര ആവശ്യപ്പെട്ടു.
''സഹകരണം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിറുത്തും.എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഭീഷണികളോ ബലപ്രയോഗമോ അംഗീകരിക്കില്ല''.
-കൊളംബിയൻ വിദേശകാര്യ മന്ത്രാലയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |