വിമാന യാത്രകളിലെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു എയർഹോസ്റ്റസ് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച മനസിനെ സന്താേഷിപ്പിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്, ഇൻഡിഗോ വിമാനത്തിൽ ലീഡ് ക്യാബിൻ ക്രൂവായ പർമിത റോയിയാണ് തന്റെ മാതാപിതാക്കൾക്ക് വിമാനത്തിൽ സർപ്രൈസ് ഒരുക്കിയ വീഡിയോ പങ്കുവച്ച് സോഷ്യൽ മീഡിയിയിൽ കൈയ്യടി നേടുന്നത്.
തന്റെ "സ്വപ്ന വിമാനം" എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു റോയ് മാതാപിതാക്കളെ ഫ്ലൈറ്റിൽ സ്വാഗതം ചെയ്തത്. അമ്മയും അച്ഛനും അഭിമാനത്തോടെ മകൾക്കു നേരെ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറുന്നതുമാണ് വീഡിയോയുടെ തുടക്കം. ഇരുവരും വിമാനത്തിൽ കയറുമ്പോൾ, പർമിത അവരുടെ കാലിൽ വണങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ സന്തോഷകരമായ നിമിഷം റോയി പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ മാതാപിതാക്കളോടുള്ള പർമിതയുടെ സ്നേഹത്തിനും ബഹുമാനത്തിനും നിരവധി പേർ പ്രശംസകളുമായി എത്തി. ‘ലീഡ് കാബിൻ അംഗം എന്ന നിലയിൽ ഞാൻ മാതാപിതാക്കളെ അതിശയിപ്പിച്ചു. ഈ നിമിഷം എന്നും എപ്പാേഴും മനസിൽ തങ്ങി നിൽക്കും'. പർമിത സോഷ്യൽ മീഡിയയിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |