പാരീസ്: ഖത്തറിൽ ലോകകിരീടമുയർത്താൻ തനിക്കൊപ്പം നിന്ന അർജന്റീന ടീംമംഗങ്ങൾക്ക് സ്വർണ ഐ ഫോണുകൾ സമ്മാനമായി നൽകാനൊരുങ്ങി ലയണൽ മെസി. സഹാതാരങ്ങൾക്കും പരിശീലക സംഘാങ്ങൾക്കും നൽകാനായി 35 സ്വർണ ഐ ഫോണുകളാണ് മെസി ഓർഡർ ചെയ്തത്.24 കാരറ്റ് സ്വർണത്തിൽ തീർത്ത ഫോണുകൾക്കായി 175, 000 പൗണ്ടാണ് (ഏകദേശം ഒരു കോടി 72 ലക്ഷം ഇന്ത്യൻ രൂപ) മെസി ചെലവാക്കുന്നത്. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അർജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഫോണുകൾ പാരിസിൽ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഐ ഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ് മെസിക്ക് വേണ്ടി സ്വർണ ഐഫോണുകൾ രൂപകല്പനചെയ്തത്.
ലോകകപ്പ് ഫൈനൽ കഴിഞ്ഞ് ഏതാനും ആഴ്ചകൾക്ക് ശേഷം മെസി ഞങ്ങളുമായി ബന്ധപ്പെട്ടു. ഈ ചരിത്ര വിജയം ആഘോഷിക്കാൻ എല്ലാ കളിക്കാർക്കും സ്റ്റാഫിനും എന്തെങ്കിലും ഒരു പ്രത്യേക സമ്മാനം നൽകാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകൾ സമ്മാനമായി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. അതിനാൽ അവരുടെ പേരുകളെഴുതിയ ചെയ്ത സ്വർണ ഐ ഫോണുകൾ നൽകാമെന്ന് ഞാൻ നിർദ്ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് ആ ആശയം ഇഷ്ടമായി.
- ഐ ഡിസൈന്‍ ഗോൾഡ് സി.ഇ.ഒ ബെൻ ലയൺസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |