ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസിൽ
ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം തുടർച്ചയായ രണ്ടാം തവണയും സെമിഫൈനലിലെത്തി. ക്വാർട്ടറിൽ ചൈനയുടെ ലി വെൻ മിയി - ലിയു ഷുവാൻ ഷുവാൻ ജോഡിയെ കീഴടക്കിയാണ് ട്രീസയും ഗായത്രിയും സെമി ഉറപ്പിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-14, 18-21, 21-12നായിരുന്നു ഇന്ത്യൻ ജോഡിയുടെ ജയം. മത്സരം 64 മിനിട്ട് നീണ്ടു. ഇന്നു നടക്കുന്ന സെമിയിൽ ജാപ്പാന്റെ ബായീക്ക് ഹാ ന - ലീ സോ ഹീ സഖ്യത്തെ ട്രീസയും ഗായത്രിയും നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് സെമി നിശ്ചയിച്ചിരിക്കുന്നത്.
ടൂർണമെന്റിൽ നിലവിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ട്രീസ-ഗായത്രി സഖ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |