അഹമ്മദാബാദ്: ലോകത്തെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ പതിനാറാം സീസണിന് അഹമ്മദാബാദിലെ നരേന്ദ്ര മോദ സ്റ്റേഡിയത്തിൽ അതിഗംഭീര തുടക്കം. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മലുള്ള ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗായകൻ അർജീത്ത് സിംഗും നടിമാരായ രശ്മിക മന്ദാനയും തമ്മന്നാ ഭാട്ടിയയും നിറഞ്ഞാടിയപ്പോൾ ഗാലറിയിൽ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾ ആവേശത്തിലാറാടി. മന്ദിര ബേദിയായിരുന്നു അവതാരക. ചെന്നൈ നായകൻ എം.എസ് ധോണിയും ഗുജറാത്ത് നായകൻ ഗുജറാത്ത് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും കാതടപ്പിക്കുന്ന കരഘോഷാരവങ്ങൾക്ക് നടുവിലൂടെ മൈതാനത്ത് തയ്യാറാക്കിയ വേദിയിലേക്ക് ആനയിക്കപ്പെട്ടു. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തിന്റെ ക്യാപ്ടൻ ഹാർദിക് ഐ.പി.എൽ ട്രോഫി വേദിയിലേക്ക കൊണ്ടുവന്നു.കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഐ.പി.എൽ സീസണാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |