സുമുദ്രസാഹസികതയുടെ എവറസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഗോൾഡൻ ഗ്ലോബ് റേസ് പായവഞ്ചി ഓട്ടത്തിൽ രണ്ടാമതായി ഫിനിഷ് ചെയ്ത് രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി ഈ നേട്ടംസ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനായി മാറിയിരിക്കുകയാണ് മലയാളി നാവികൻ അഭിലാഷ് ടോമി.
കടൽക്ഷോഭത്തേയും കാറിനേയും കോളിനേയുമല്ലാം ചങ്കുറപ്പോടെ നേരിട്ട് ഇന്നലെ ഇന്ത്യൻ സമയം 10.30 ഓടെ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോണിൽ അഭിലാഷിന്റെ ബയാനത്ത് എന്ന പായ് വഞ്ചിയെത്തിയപ്പോൾ ചരിത്രം പിറക്കുകയായിരുന്നു. രണ്ട് തവണ അപടത്തിൽപ്പട്ടെങ്കിലും പതറാതെ കീറിപ്പോയ പായ സ്വയം തുന്നി ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു അഭിലാഷ്. 2018ൽ കടൽക്ഷോഭത്തിൽ വഞ്ചിതകർന്ന് പരിക്കേറ്റ് പിന്മാറേണ്ടി വന്ന ഭൂതകാലം ആവർത്തിക്കപ്പെടരുതെന്ന് അഭിലാഷിന് അത്രവാശിയുണ്ടായിരുന്നു. അന്നത്തെ പരിക്കിനെത്തുടർന്ന് എണീറ്റ് നിൽക്കാൻ പോലും കഴിയാത്ത് അവസ്ഥയിൽ നിന്നാണ് അഭിലാഷ് കുതിച്ചുയർന്ന് ചരിത്ര നേട്ടം കുറിച്ചത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് അഭിലാഷിന് ഏറെ വെല്ലുവിളകൾ നേരിടേണ്ടി വന്നിരുന്നു. മത്സരം തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് അദ്ദേഹത്തി യു.എ.ഇ ആസ്ഥാനമായ ബയാനത്തിന്റെ സ്പോൺസർഷിപ്പ് ലഭിക്കുന്നത്. 2018ൽലെ ഗോൾഡൻ ഗ്ലോബിൽ ഉപയോഗിച്ച വഞ്ചിയാണ് അഭിലാഷിന് കിട്ടുന്നത്. അതും അവസാന നിമിഷം. തുടർന്ന് അറ്റകുറ്റപ്പണികളെല്ലാം നടത്തി ശിരിയാക്കി എടുത്തെങ്കിലും ഗോൾഡൻ ഗ്ലോബിന് മുന്നോടിയായുള്ള റേസ് നടത്തുന്നതിനിടെ കപ്പലുമായി കൂട്ടിയിടിച്ച് വഞ്ചി വീണ്ടും കേടായി. തുടർന്ന് വീണ്ടും അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നു.
1979-ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ച അഭിലാഷ് ഗോവ നാവിക അക്കാഡമിയിലെ പഠനത്തിനു ശേഷം 2000 ജൂലായിൽ നാവികസേനയിൽ ഓഫീസറായി. നേവൽ ഏവിയേഷൻ വിഭാഗത്തിൽ പൈലറ്റായി. 1300 മണിക്കൂർ പറക്കൽപരിചയം. നാവികസേനയുടെ കീഴിൽ സെയ്ലിംഗ് പരിശീലനം നേടിയ ശേഷം വിവിധ പായ് വഞ്ചി യാത്രകളിൽ പങ്കാളിയായി.
പായ്ക്കപ്പലിൽ ഒറ്റയ്ക്കു ഒരിടത്തും നിർത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ്. ഇന്ത്യൻ നാവികസേനയുടെ ‘സാഗർ പരിക്രമ –2’ പായ‍്‍വഞ്ചി പ്രയാണമാണ് കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷിനെ റെക്കാഡിന് അർഹനാക്കിയത്. 2012 നവംബർ ഒന്നിനു മുംബയ് ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് ഒറ്റയ്ക്ക് ആരംഭിച്ച യാത്ര 42,871 കിലോമീറ്റർ പിന്നിട്ട് 151–ാം ദിവസം ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ തിരികെയെത്തി. ഈ യാത്രയിലൂടെ യുദ്ധേതര സേവനത്തിനു രാജ്യം നൽകുന്ന രണ്ടാമത്തെ പരമോന്നത ബഹുമതിയായ കീർത്തി ചക്രയ്ക്കും സാഹസികതകയ്ക്കു നൽകുന്ന ടെൻസിംഗ് നോർഗെ പുരസ്കാരത്തിനും അഭിലാഷ് അർഹനായി. 2021ലാണ് നാവിക സേനയിൽ നിന്ന് വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |