ലിവർപൂൾ: ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ഒന്നാം പാദ സെമിയിൽ സ്വന്തം തട്ടകത്തിൽ നേടിയ ഒരുഗോൾ ജയത്തിന്റെ ആത്മവിശ്വാസവുമായി രണ്ടാം പാദത്തിനെത്തിയ ടോട്ടൻ ഹാം ഹോട്ട്‌സ്‌പറിനെ തീർത്ത് ലിവർപൂൾ ഫൈനലിൽ. ലിവറിന്റ മൈതാനമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 4 ഗോളുകൾക്കാണ് ആതിഥേയർ ടോട്ടനത്തിന്റെ കഥകഴിച്ചത്.
കോഡി ഗാക്പോ,മുഹമ്മദ് സല (പെനാൽറ്റി), ഷോബോസ്ലായ്, വിർജിൽ വാൻഡൈക്ക് എന്നിവരാണ് ലിവറിനായി സ്കോർ ചെയ്‌തത്.ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് ലിവർ സെമിയിൽ നേടിയത്. ആദ്യ പാദത്തിൽ ടോട്ടനം 1-0ത്തിന് ജയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |