വിഴിഞ്ഞം: കോട്ടുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിലും, നെയ്യാറ്റിൻകര ജി.എച്ച്.എസ്.എസ് സ്റ്റേഡിയത്തിലുമായി നടക്കുന്ന 29 മത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ
പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ആലപ്പുഴയെ 9-6 ന് തോൽപ്പിച്ചാണ് എറണാകുളം ഫൈനലിലെത്തിയത്. രണ്ടാം സെമി ഫൈനലിൽ തൃശൂർ പാലക്കാടിനെ നേരിടും. ആൺകുട്ടികളിൽ കണ്ണൂർ,മലപ്പുറം, പാലക്കാട് ടീമുകൾ സെമിയിൽ പ്രവേശിച്ചു. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കെ അൻസലൻ എം.എൽ.എ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |