റാവൽപിണ്ടി : ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്നലെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴ മൂലം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് പങ്കുവച്ചു. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് ഇരുടീമുകൾക്കുമുള്ളത്. ദക്ഷിണാഫ്രിക്ക ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ഓസ്ട്രേലിയ വെള്ളിയാഴ്ച അഫ്ഗാനെയും ശനിയാഴ്ച ദക്ഷിണാഫ്രിക്ക ഇംഗ്ളണ്ടിനെയും നേരിടും.
ഇന്നത്തെ മത്സരം
അഫ്ഗാൻ Vs ഇംഗ്ളണ്ട്
2.30pm മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |