അത്‌ലറ്റിക്കോ മാഡ്രിഡ് 4- ബാഴ്സലോണ 4
മാഡ്രിഡ് : സ്പാനിഷ് കിംഗ്സ് കപ്പിന്റെ (കോപ്പ ഡെൽ റേ) ആദ്യ പാദ സെമിഫൈനലിൽ കരുത്തരായ ബാഴ്സലോണയെ സമനിലയിൽ തളച്ച് അത്‌ലറ്റിക്കോ മാഡ്രിഡ്. ആദ്യ മിനിട്ടുമുതൽ ഇൻജുറി ടൈംവരെ ഗോളുകൾ പിറന്ന മത്സരത്തിൽ ഇരുടീമുകളും 4-4 എന്ന സ്കോറിനാണ് പിരിഞ്ഞത്. മത്സരത്തിലെ ആദ്യ ഗോളും അവസാനഗോളും അത്‌ലറ്റിക്കോയുടെ വകയായിരുന്നു.
അടി.തിരിച്ചടി, അടിയോടടി
1-ാം മിനിട്ടിൽ ജൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോയാണ് സ്കോറിംഗ് തുടങ്ങിവച്ചത്.
6-ാം മിനിട്ടിൽ അന്റോയ്ൻ ഗ്രീസ്മാനിലൂടെ അവർ 2-0ത്തിന് മുന്നിലെത്തി.
19-ാം മിനിട്ടിൽ പെഡ്രിയിലൂടെയാണ് ബാഴ്സ ആദ്യ ഗോൾ നേടിയത്.
21-ാം മിനിട്ടിൽ പാവു ക്യൂബാർസി കളി 2-2ന് സമനിലയിലെത്തിച്ചു.
41-ാം മിനിട്ടിൽ ഇനിഗോ മാർട്ടിനെസ് സ്കോർ ചെയ്തതോടെ ബാഴ്സ 3-1ന് മുന്നിലെത്തി.
74-ാം മിനിട്ടിൽ റോബർട്ടോ ലെവാൻഡോവ്‌സ്കി ബാഴ്സയുടെ നാലാം ഗോളും നേടി.
84-ാം മിനിട്ടിൽ മാർക്കോസ് ലോറെന്റേയാണ് അത്‌ലറ്റിക്കോയുടെ മൂന്നാം ഗോൾ നേടിയത്.
90+3-ാം മിനിട്ടിൽ അലക്സാണ്ടർ സോലോത്താണ് കളി സമനിലയിലാക്കിയ ഗോൾ നേടിയത്.
ഏപ്രിൽ മൂന്നിനാണ് രണ്ടാം പാദ സെമിഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |