മുംബയ് ഇന്ത്യൻസിന് ഇന്ന് രണ്ടാം മത്സരം
വിഘ്നേഷ് പുത്തൂരിൽ പ്രതീക്ഷ അർപ്പിച്ച് മലയാളികൾ
മുംബയ്‌യെ ഇന്ന് ഹാർദിക് പാണ്ഡ്യ നയിക്കും
അഹമ്മദാബാദ് : ഐ.പി.എൽ അരങ്ങേറ്റത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി വിസ്മയമായ മലയാളി ചൈനാമാൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിന്റെ അടുത്ത മത്സരത്തിനായി ഇന്ന് മലയാളി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു. ഇന്ന് അഹമ്മദാബാദിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ വിഘ്നേഷ് മുംബയ് ഇന്ത്യൻസിന്റെ ഇലവനിൽ ഇംപാക്ട് പ്ളേയറായി ഉണ്ടാകും. ആദ്യ മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരമാണ് ഇംപാക്ട‌് പ്ളേയറായി വിഘ്നേഷ് ഇറങ്ങിയത്.
ഇന്ന് മുംബയ് ഇന്ത്യൻസിന്റെ നായകനായി ഇറങ്ങുക ഹാർദിക് പാണ്ഡ്യയാണ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ കുറഞ്ഞ ഓവർനിരക്കിന്റെ പേരിലെ ഒരു മത്സരവിലക്കുണ്ടായിരുന്നതിനാൽ ഹാർദിക് ചെന്നൈയ്ക്ക് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരുന്നു ക്യാപ്ടൻ. ആദ്യ മത്സരത്തിൽ കളിച്ച റോബിൻ മിൻസിന് പകരമാകും പാണ്ഡ്യ കളിത്തിലിറങ്ങുക.
ആദ്യ വിജയം തേടി
ഗുജറാത്തും മുംബയ്‌യും
ഈ സീസണിലെ ആദ്യ വിജയം നേടാനുറച്ചാണ് ഇന്ന് മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും കളത്തിലിറങ്ങുന്നത്.
ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ഇന്നത്തെ മത്സരം. കഴിഞ്ഞദിവസം ഇതേവേദിയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് 11 റൺസിനായിരുന്നു ഗുജറാത്തിന്റെ തോൽവി.
ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റത് നാലുവിക്കറ്റിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |