ഹൈദരാബാദ് : രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പവിലിയന് നൽകിയിരുന്ന തന്റെ പേര് മാറ്റിയതിന് എതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ എത്തിക്സ് കമ്മിറ്റി ചെയർമാൻ റിട്ട.ജസ്റ്റിസ് വി.ഈശ്വരയ്യയുടെ നിർദ്ദേശപ്രകാരമാണ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡ് പവിലിയന് നൽകിയ പേര് മാറ്റിയത്. അസ്ഹറുദ്ദീൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന കാലത്ത് അധികാരം ദുർവിനിയോഗം ചെയ്താണ് പവിലയന് സ്വന്തം പേര് നൽകിയത് എന്ന് ഒരു ക്രിക്കറ്റ് ക്ളബ് അടുത്തിടെ എത്തിക്സ് കമ്മറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റിയത്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലല്ല മുൻ ഇന്ത്യൻ ക്യാപ്ടൻ എന്ന നിലയിലാണ് പവലിയന് പേര് നൽകിയതെന്നും രാഷ്ട്രീയമായ പകപോക്കലിന്റെ പേരിൽ അത് മാറ്റുന്നത് നാണക്കേടാണെന്നും അസ്ഹറുദ്ദീൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |