ലണ്ടൻ : മുൻ ലോകഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് പരിശീലകനായ ആൻഡി മുറെയുമായി പിരിഞ്ഞു. മുൻ താരമായ മുറെയെ കഴിഞ്ഞ നവംബറിലാണ് ജോക്കോ തന്റെ കോച്ചാക്കിയത്. എന്നാൽ ഈ സീസണിൽ പ്രതീക്ഷിച്ചപോലെ മുന്നേറാൻ ജോക്കോയ്ക്ക് കഴിഞ്ഞിരുന്നില്ല.അടുത്തിടെ മോണ്ടി കാർലോ മാസ്റ്റേഴ്സിലും മാഡ്രിഡ് ഓപ്പണിലും ആദ്യ റൗണ്ടിൽ തോൽക്കേണ്ടിവന്നതോടെയാണ് പുതിയ കോച്ചിനെത്തേടാൻ ജോക്കോ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |