വിരമിക്കലിന് ശേഷം വിരാട് അനുഷ്കയ്ക്കൊപ്പം അദ്ധ്യാത്മിക ഗുരു സന്നിധിയിൽ
ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം വിരാട് കൊഹ്‌ലി ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം തന്റെ അദ്ധ്യാത്മിക ഗുരുവായ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിക്കുന്ന വീഡിയോ പുറത്തുവന്നു. വിരാടിനോട് ഇപ്പോൾ സന്തുഷ്ടനല്ലേ എന്ന് ഗുരു ചോദിക്കുമ്പോൾ ചിരിയോടെ അതേയെന്ന് വിരാട് മറുപടി നൽകുന്നുണ്ട്.ജീവിതവിജയത്തെക്കുറിച്ച് ഗുരു വിരാടിനോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഉത്തർപ്രദേശിലെ വൃന്ദാവനിലാണ് പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം. ഇവിടെ വിരാടും അനുഷ്കയും പതിവായി വരാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |