അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഹെൻറിച്ച് ക്ളാസൻ
കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ വിക്കറ്റ്കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസൻ 33-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഈ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരബാദിനുവേണ്ടി അവസാന മത്സരത്തിൽ 39 പന്തിൽ 105 റൺസടിച്ചിരുന്ന ക്ളാസൻ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർമാരിൽ പ്രധാനിയാണ്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവിടാനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുന്നതെന്ന് ക്ളാസൻ പറഞ്ഞു,
2018ൽ ഇന്ത്യക്കെതിരേയാണ് ഏകദിനത്തിൽ അരങ്ങേറിയത്. ഈ വർഷം ന്യൂസിലാൻഡിന് എതിരായ ചാമ്പ്യൻസ് ട്രോഫി സെമിയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.
60 ഏകദിനമത്സരങ്ങളിൽ 43.69 ശരാശരിയിൽ നാല് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളുമടക്കം 2141 റൺസ് നേടിയിട്ടുണ്ട്.
58 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് അഞ്ച് അർദ്ധസെഞ്ച്വറികളടക്കം 1000 റൺസെടുത്തു.
നാല് ടെസ്റ്റ് മത്സരങ്ങളിലേ അവസരം ലഭിച്ചുള്ളൂ. 108 റൺസ് സമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |