പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ മാത്രം കളിക്കാരനായി മുൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച്.കഴിഞ്ഞരാത്രി പ്രീ ക്വാർട്ടറിൽ കാമറൂൺ നോറിയെ 6-2,6-3,6-2ന് തകർത്ത് ക്വാർട്ടറിലെത്തിയാണ് നൊവാക്ക് നൂറാം ജയം ആഘോഷിച്ചത്. തുടർച്ചയായ 16-ാം വർഷമാണ് നൊവാക്ക് ഫ്രഞ്ച് ഓപ്പൺ
ക്വാർട്ടറിലെത്തുന്നത്. മൂന്ന് തവണ കിരീടമുയർത്തിയിട്ടുണ്ട്. 116 മത്സരങ്ങളിൽ നിന്നാണ് നൊവാക്കിന്റെ നൂറാം ജയം.
112 വിജയങ്ങൾ നേടിയിട്ടുള്ള സ്പാനിഷ് ഇതിഹാസതാരം റാഫേൽ നദാലിന്റെ പേരിലാണ് ഫ്രഞ്ച് ഓപ്പണിലെ വിജയ റെക്കാഡ്. 14 കിരീടങ്ങളും നേടിയിട്ടുള്ള നദാലിന്റെ പാദമുദ്രകൾ കോർട്ടിൽ പതിപ്പിച്ച് ഈ സീസണിൽ ആദരിച്ചിരുന്നു. നാലു മത്സരങ്ങൾ മാത്രമാണ് നദാൽ ഇവിടെ തോറ്റിട്ടുള്ളത്.
ഇഗ, സബലേങ്ക സെമിയിൽ
ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാം ടെക്കും ടോപ് സീഡ് അര്യാന സബലേങ്കയും സെമിയിലെത്തി. ക്വാർട്ടറിൽ ഇഗ 6-1,7-5ന് എലിന സ്വിറ്റോളിനയേയും സബലേങ്ക 7-6(7/3),6-3ന് എട്ടാം സീഡ് ക്വിൻവെൻ ഷെംഗിനെയുമാണ് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |