
ന്യൂ ചണ്ഡീഗഡ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വൻ്റി- 20 പരമ്പരയിലെ രണ്ടാ മത്തെ മത്സരം ഇന്ന് നടക്കും. ചണ്ഡീഗഡിൽ രാത്രി 7 മുതലാണ് മത്സരം . കട്ടക്ക് വേദിയായ ഒന്നാം ട്വൻ്റി 20യിൽ 101 റൺസിൻ്റെ ഗംഭിര ജയം നേടാനായതിൻ്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം പോരാട്ടത്തിന് റങ്ങുന്നത്. മറുവശത്ത് ഗംഭീര തോൽവി ഏൽപ്പിച്ച ആഘാതം മായ്ക്കാനാണ് ആഫ്രിക്കൻ പട കളത്തിലിറങ്ങുന്നത്.
ഒന്നാം മത്സര വേദിയായ കട്ടക്കിൽ നിന്ന് 2000 കിലോ മീറ്ററോളം സഞ്ചരിച്ചാണ് ഇരു ടീമും ഒരു ദിവസത്തിൻ്റെ ബാവേളയിൽ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഇന്നലെ ഇരുടീമു പരിശീലനത്തിനിറങ്ങിയിരുന്നില്ല.
കട്ടക്കിൽ ഇന്ത്യയുടെ വിജയ ശില്പി തിരിച്ചു വരവ് ഗംഭീരമാക്കി ബാറ്റിംഗിലും ബൗളിംഗിലും മിന്നും പ്രകടനം നടത്തിയ ഹാർദിക് പാണ്ഡ്യയായിരുന്നു. അനായാസം 6 ഫോറും 4 സിക്സും അടക്കം പുറത്താകാതെ 28 പന്തിൽ
59 റൺസെടുത്ത ഹാർദിക് ആണ് ഇന്ത്യയെ 175 /6 എന്ന പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരിൽ രണ്ടാമതുള്ള തിലക് വർമ്മ നേടിയത് 32 പന്തിൽ 26 റൺസാണെന്ന് അറിയുമ്പോഴാണ് ഹാർദികിൻ്റെ ഇംപാക്ട് വ്യക്തമാകുന്നത്.
മഹാരാജ യാദവിന്ദ്ര സിംഗ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്ന ആദ്യ പുരുഷ അന്താരാഷ്ട്ര മത്സരമാണ് ഇന്നത്തേത്.
ടീം ന്യൂസ്
ഇന്ത്യ- ആദ്യ മത്സരം വിജയിച്ച ടീമിൽ ഇന്ത്യ മാറ്റം വരുത്താൻ സാധ്യത കുറവാണ്. ബാറ്റിംഗ് കരുത്ത് കൂട്ടാൻ ഹർഷിത് റാണയ്ക് അവസരം കൊടുക്കാമെങ്കിലും അർഷ്ദീപ് സിംഗ് മികച്ച രീതിയിൽ പന്തെറിയുന്നതിനാൽ ഇതിന് സാധ്യത കുറവാണ്. വൈസ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിൻ്റെ ഫോമാണ് ഇന്ത്യയുടെ പ്രധാന തലവേദന. ആദ്യ മത്സരത്തിലും ഗിൽ നിരാശ പെടുത്തിയിരുന്നു. ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ക്യാപ്ടൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്നതും ഇന്ത്യയ്ക്ക് പ്രശ്നമാണ്.
സാധ്യത ടീം - അഭിഷേക്, ഗിൽ, സൂര്യകുമാർ, തിലക് , ജിതേഷ്, ഹാർദിക്, ദുബെ , അക്ഷർ, അർഷ്ദീപ്, വരുൺ, ബുംറ.
ദക്ഷിണാഫ്രിക്ക - ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ അമ്പേ പരാജയപ്പെട്ടു പോയ ദക്ഷിണാഫ്രിക്ക കടക്കിൽ കുറിച്ചത് ട്വന്റി-20യിൽ അവരുടെ ഏറ്റവും ചെറിയ ടോട്ടലാണ്. ബാറ്റിംഗ് ഓർഡർ കരുത്തുറ്റതാക്കാൻ പേസർ ലുത്തോ സിപാർമ്ലയ്ക്ക് പകരം ഓൾറൗണ്ടർമാരായ കോർബിൻ ബോഷോ, ജോ
ജ് ലിൻഡെയോ കളിക്കാൻ സാധ്യതയുണ്ട്.
സാധ്യതാ ടീം- ഡി കോക്ക്, മർക്രം, സ്റ്റബ്‌സ്, ബ്രെവിസ്,മില്ലർ,ഫെരേരിയ,ജാൻസൺ,സിപാമ്‌ല/ബോഷ്/ലിൻഡെ,മഹാരാജ്,എൻഗിഡി,നോർക്യ.
പിച്ച് റിപ്പോർട്ട്
ബാലൻസ് പിച്ചാണ് മഹാരാജ യാദവിന്ദ്ര സിംഗ് സ്റ്റേഡിയത്തിലേത്. ബാറ്റിംഗിനും പേസ് ബൗളിംഗിനും ഏറെ അനുകൂലം. ഇന്നിംഗ്‌സ് പുരോഗമിക്കും തോറും സ്പിന്നർമാരെയും തുണയ്ക്കാറുണ്ട്.
5-1- ട്വന്റി-20യിൽ അവസാനം മുഖാമുഖം വന്ന അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യ ജയിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത്
ഒരെണ്ണത്തിൽ മാത്രം. അവസാനം കളിച്ച മൂന്ന് മത്സരത്തിലും ജയം ഇന്ത്യയ്ക്കായിരുന്നു.
ട്വന്റി-20യിൽ 100 വിക്കറ്റും 100 സിക്സും തികച്ച നാലാമത്തെ താരമെന്ന റെക്കാഡ് കുറിക്കാൻ ആരു വിക്കറ്റുകൂടി മതി ഹാർദിക് പാണ്ഡ്യയ്ക്ക്.
47-ട്വന്റി-20യിൽ പവർപ്ലേയിൽ ഏറ്റവും കൂടതൽ വിക്കറ്റി നേടിയ ഇന്ത്യൻ താരങ്ങളിൽ ഭുവനേശ്വർ കുമാറിനൊപ്പം ഒന്നാമതാണ് ഇപ്പോൾ അർഷ്‌ദീപ് സിംഗ്. ഇരുവരും പവർപ്ലേയിൽ 47 വിക്കറ്റ് വീതം നേടിയിട്ടുണ്ട്.
100- ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും 100 വിക്കറ്റ് തികച്ച അഞ്ചാമത്തെ താരമാണ് ജസ്പ്രീത് ബുംറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |