കോയമ്പത്തൂർ: പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള ഏഴാമത് തമിഴ്നാട് സംസ്ഥാന വീൽച്ചെയർ ബാസ്‌ക്കറ്റ്ബാൾ മത്സരം നടന്നു. ഗംഗ സ്‌പൈൻ ഇൻജുറി ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, തമിഴ്നാട് വീൽച്ചെയർ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് സിട്രുലി ഫൗണ്ടേഷനാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
പുരുഷ വിഭാഗത്തിൽ വെല്ലൂർ പുരുഷ ടീം വിജയികളായി. കോയമ്പത്തൂർ രണ്ടാം സ്ഥാനവും ഈറോഡ് മൂന്നാംസ്ഥാനവും നേടി. വനിതാവിഭാഗത്തിൽ ചെന്നൈ, ഈറോഡ്, വെല്ലൂർ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോയമ്പത്തൂർ ജില്ലാ കളക്ടർ ജി.പവൻകുമാർ ട്രോഫികൾ വിതരണം ചെയ്തു. ഡോ. രാജാഭാസ്‌കര രാജശേഖരൻ, കെ.രാമകൃഷ്ണൻ, സുധൻ പബ്ലിസിറ്റി മാനേജിംഗ് ഡയറക്ടർ ആദം അപ്പാദുരൈ, പരസ് ബുട്ടാനി, ദിനേശ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |