ബർമിംഗ്ഹാം: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് എഡ്ജ് ബാസ്റ്റണിൽ തകർപ്പൻ തിരിച്ചടി നൽകി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ 336 റൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇന്ത്യ അഞ്ചു മത്സര പരമ്പര 1-1ന് സമനിലയിലുമാക്കി. എഡ്ജ് ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്.
അവസാന ദിവസമായ ഇന്നലെ 608 റൺസ് ലക്ഷ്യവുമായിറങ്ങിയ ഇംഗ്ളണ്ടിനെ 271ൽ ആൾഔട്ടാക്കിയാണ് ഇന്ത്യ പടുകൂറ്റൻ വിജയമാഘോഷിച്ചത്. 99 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ്ദീപാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ടിന്റെ അന്തകനായത്.
ആദ്യ ഇന്നിംഗ്സിൽ ഇരട്ട സെഞ്ച്വറിയും (269) രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും (161) നേടിയ നായകൻ ശുഭ്മാൻ ഗില്ലിന്റെ അവിസ്മരണീയ പ്രകടനമാണ് വിജയത്തിന് അടിത്തറയായത്. ഗില്ലാണ് മാൻ ഒഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |