കോട്ടയം: 20-ാമത് ലൂർദിയൻ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിന് കോട്ടയത്തെ ലൂർദിയൻ പബ്ലിക് സ്കൂൾ ഇൻഡോർ ഫ്ലഡ് ലൈറ്റ് ബാസ്കറ്റ്ബോൾ ഗ്രൗണ്ടിൽ വേദി ഒരുങ്ങി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ലൂർദിയൻ പബ്ലിക് സ്കൂൾ, കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസ്, സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോട് , കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ്, ഇരിങ്ങാലക്കുട ഡോൺ ബോസ്കോ എച്ച്എസ്എസ്, കിളിമല സേക്രഡ് ഹാർട്ട് സ്കൂൾ, ചെങ്ങനാശ്ശേരി എകെഎം പബ്ലിക് സ്കൂൾ, വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ എന്നിവ അവസാന എട്ടിൽ ഇടം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്എച്ച് മൗണ്ട് കോട്ടയo , എസ്എച്ച് ചെങ്ങനാശ്ശേരി, മൗണ്ട് കാർമൽ എച്ച്എസ്എസ് കോട്ടയം, സെന്റ് മൈക്കിൾസ് എച്ച്എസ്എസ്, ആലപ്പുഴ സിൽവർ ഹിൽ എച്ച്എസ്എസ് കാലിക്കറ്റ്, ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി ,പ്രൊവിഡൻസ് എച്ച്എസ്സ് എസ്സ് , കോഴിക്കോട് , ജോതിനികേതൻ ആലപ്പുഴ എന്നി ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ചാൻമാരിയിലേക്ക് മടങ്ങിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |