ഷാംഗ്ഹായ് : വിരമിച്ച ഇതിഹാസതാരം റോജർ ഫെഡറർ വീണ്ടും ടെന്നീസ് റാക്കറ്റുമായി മത്സരക്കളത്തിലേക്ക്. ചൈനയിലെ ഷാംഗ്ഹായ്‌യിൽ ഒക്ടോബർ 10ന് നടക്കുന്ന സെലിബ്രിറ്റി ടെന്നീസ് ഡബിൾസ് മത്സരത്തിലാണ് റോജർ കളിക്കുന്നത്. 'റോജർ ആൻഡ് ഫ്രണ്ട്സ് " എന്നാണ് മത്സരത്തിന് പേരിട്ടിരിക്കുന്നത്. ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിനോട് അനുബന്ധിച്ചാണ് സെലിബ്രിറ്റി മാച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
2010 മുതൽ ഷാംഗ്ഹായ് മാസ്റ്റേഴ്സിൽ കളിച്ചിരുന്ന റോജർ ഫെഡറർ രണ്ടുതവണ സിംഗിൾസ് കിരീടവുമുയർത്തിയിട്ടുണ്ട്. 29 മത്സരങ്ങൾ ഇവിടെ കളിച്ചതിൽ 23 എണ്ണത്തിലും ഫെഡറർ വിജയിച്ചിരുന്നു. 2022ലാണ് ഫെഡറർ ടെന്നീസിൽ നിന്ന് വിരമിച്ചത്. 2024ൽ ഷാംഗ്‌ഹായ് മാസ്റ്റേഴ്സിന്റെ സമയത്ത് ഫെഡറർ ഇവിടം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |