തിരുവനന്തപുരം : ഡെറാഡൂണിൽ നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചുസ്വർണമടക്കം 13 മെഡലുകൾ സ്വന്തമാക്കി കേരളം. ട്രാംപൊളിൻ- ടംപ്ലിംഗ് ഇനത്തിലാണ് 11 മെഡലുകളും ലഭിച്ചത്. അക്രോബാറ്റിക്സ് വിഭാഗത്തിൽ രണ്ട് വെങ്കലങ്ങൾ ലഭിച്ചു.
മുഹമ്മദ് നിബ്രാസുൽ ഹഖ്,വൈശാഖ് എന്നിവർ വ്യക്തിഗത സ്വർണം നേടിയപ്പോൾ മിനി കാറ്റഗറി ജൂനിയർ ഗേൾസ് ടീമും സീനിയർ മെൻ ടംപ്ളിംഗ് ടീമും മിക്സഡ് ടീമും പൊന്നണിഞ്ഞു. ആകാംക്ഷ,ഇഷ,ജോർലിൻ,അനന്തിത എന്നിവരാണ് സ്വർണം നേടിയ ജൂനിയർ ടീമിൽ അണിനിരന്നത്. മുഹമ്മദ് നിബ്രാസുൽ ഹഖ്,അനൂപ്,സഞ്ജു കൃഷ്ണ,മുഹമ്മദ് നാഫിദ് എന്നിവരാണ് സീനിയർ മെൻ ടംപ്ളിംഗ് ടീമിലുണ്ടായിരുന്നത്. അൻവിത സച്ചിൻ -അശ്വിൻ.കെ എന്നിവരാണ് മിക്സഡ് ഡബിൾ സ്വർണം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |