തിരുവനന്തപുരം: ട്വിസ്റ്റുകൾക്ക് ഒടുവിൽ ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ സാക്ഷാൽ ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അറിയിപ്പ് എത്തിയതോടെ അവസാനമാകുന്നത് നാളുകൾ നീണ്ട അനിശ്ചിതത്വമാണ്. രാഷ്ട്രീയ വിഷയം പോലും ആയിമാറിയ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിന് സ്ഥിരീകരണം ലഭിച്ചത് സംസ്ഥാന സർക്കാരിനും കായിക മന്ത്രി വി.അബ്‌ദുറഹിമാനും നൽകുന്ന ആശ്വാസം ചെറുതല്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്തേക്ക് കാലെടുത്തുവയ്‌ക്കുന്ന സമയത്ത്. ഇന്നലെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ടീമിന്റെ കേരള പര്യടനത്തെക്കുറിച്ച് ഉറപ്പ് കിട്ടിയത്. ഒക്‌ടോബർ 6 മുതൽ 14 വരെയുള്ള തീയതികൾക്കിടയിൽ യു.എസ്.എയിലും നവംബർ 10നും 18നും ഇടയ്ക്ക് അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും അർജന്റീന ടീം സൗഹൃദ മത്സരങ്ങൾ കളളിക്കുമെന്നാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചത്. ഒരിടത്തും എതിരാളികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
അർജന്റീനയുടെ മത്സരം സാധാരണ ഫുട്ബോൾ പ്രേമികൾക്ക് കാണാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി അബ്‌ദു റഹിമാൻ അറിയിച്ചു. ലോകകപ്പ് ജയിച്ച ടീമംഗങ്ങളെ മുഴുവൻ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കെതിരെ ഗോൾ നേടിയ ടോട്ടൻഹാം ഹോട്ട്‌സ്പറിന്റെ ബെർനാൻ ജോൺസൺന്റെ ആഹ്ലാദം. മത്സരത്തിൽ ടോട്ടനം സിറ്റിയെ 2-0ത്തിന് തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |