
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ട്വന്റി 20യില്‍ ഇന്ത്യക്ക് 101 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ 12.3 ഓവറില്‍ 74 റണ്‍സ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നേടാനായത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയില്‍ 22 രണ്‍സെടുത്ത യുവതാരം ഡിവാള്‍ഡ് ബ്രെവിസ് ആണ് ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് നേടിയത്. മുന്‍നിരയും മദ്ധ്യനിരയും തിളങ്ങാതിരുന്ന മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 28 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും നാല് സിക്സറുകളും പായിച്ച ഹാര്‍ദിക് 59 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
പരിക്കിന് ശേഷം മടങ്ങിയെത്തിയ ശുബ്മാന്‍ ഗില്‍ 4(2) ആദ്യ ഓവറില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12(11), അഭിഷേക് ശര്‍മ്മ 17(12) എന്നിവരും പെട്ടെന്ന് മടങ്ങി. പവര്‍പ്ലേ പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 48ന് മൂന്ന് എന്ന നിലയിലേക്ക് വീണിരുന്നു. താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ തിലക് വര്‍മ്മ 32 പന്തുകളില്‍ നിന്നാണ് 26 റണ്‍സ് നേടിയത്. അക്സര്‍ പട്ടേല്‍ 23(21), ശിവം ദൂബെ 11(9) എന്നിവരും നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ 10*(5) പുറത്താകാതെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |