തിരുവനന്തപുരം : ആലപ്പി റിപ്പിൾസിനെതിരെ ഇന്നലെ നടന്ന കെ.സി.എൽ മത്സരത്തിൽ 44 റൺസിന് ജയിച്ച് കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു.മറുപടിക്കിറങ്ങിയ റിപ്പിൾസിന് 20 ഓവറിൽ 128/9 എന്ന സ്കോറിലേ എത്താനായുള്ളൂ.
അഖിൽ സ്കറിയ (45),രോഹൻ കുന്നുമ്മൽ (31), പി. അൻഫൽ (20), മനു കൃഷ്ണൻ (26), കൃഷ്ണദേവൻ (20) എന്നിവരുടെ പോരാട്ടമാണ് കാലിക്കറ്റിനെ ഈ 172ലെത്തിച്ചത്. റിപ്പിൾസിന് വേണ്ടി രാഹുൽ ചന്ദ്രൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.ജലജ് സക്സേനയ്ക്ക് രണ്ട് വിക്കറ്റുകൾ ലഭിച്ചു. ആദിത്യ ബൈജു,എൻ.പി ബേസിൽ, അക്ഷയ് ടി.കെ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ റിപ്പിൾസ് അഞ്ചോവറിൽ 43/3 എന്ന നിലയിലായി. ഓപ്പണർ അരുൺ (4), ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീൻ (21), അഭിഷേക് പി.നായർ(0) എന്നിവരുടെ വിക്കറ്റുകൾക്ക് പിന്നാലെ ജലജ് സക്സേന 43 റൺസുമായി ഒരറ്റത്ത് പൊരുതിയെങ്കിലും പിന്തുണ ലഭിച്ചില്ല. അക്ഷയ് ചന്ദ്രൻ (15),മുഹമ്മദ് കൈഫ് (3),അക്ഷയ് ടി.കെ(11),ശ്രീരൂപ് (11) എന്നിവരുടെ പുറത്താകലോടെ റിപ്പിൾസിന്റെ വീര്യം ചോർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |