
തിരുവനന്തപുരം:തലസ്ഥാനത്ത് തിമിർത്ത് പെയ്യുന്ന അതിശക്ത മഴയിൽ വലഞ്ഞ് വിദ്യാർത്ഥികളും സംഘാടകരും. ഇന്നലെ മഴ കാരണം അത്‌ലറ്റിക്സ് മത്സരങ്ങൾ പലതും വൈകി.മഴയത്ത് മത്സരങ്ങൾ എങ്ങനെ നടക്കുമെന്ന ആശങ്കയും വിദ്യാർത്ഥികളെ ആശങ്കയിലാക്കി.നഗരത്തിൽ പെയ്ത കനത്ത മഴയിൽ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടത് ഗതാഗതകുരുക്കുണ്ടാക്കി.ഇത് കായിക താരങ്ങൾക്ക് വേദികളിലെത്തുന്നതിന് തടസമായി.
മേള കഴിയും വരെ മഴ
അറബിക്കടൽ,ബാംഗൾ ഉൾക്കടൽ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇരട്ട ന്യൂനമർദ്ദങ്ങളുടെ തീവ്രത കൂടിയതിനാലാണ് നിലവിലെ തുലാവർഷ മഴ കനക്കുന്നത്.കായിക മേള തീരുന്നത് വരെ മഴ തുടരും.തലസ്ഥാനത്തുൾപ്പടെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിശദീകരണം.മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മഴ കാരണം മത്സരങ്ങൾ വൈകുന്നതിൽ സംഘാടകർക്കും ആശങ്കയാണ്.
വരും ദിവസങ്ങളിലെ തലസ്ഥാനത്തെ മഴ സാദ്ധ്യത
25 ഒക്ടോബർ
മൂടിക്കെട്ടിയ ആകാശം,ശക്തമാ മഴയ്ക്ക് സാധ്യത
26 ഒക്ടോബർ
മൂടിക്കെട്ടിയ ആകാശം, നേരിയ മഴയ്ക്ക് സാധ്യത
27 ഒക്ടോബർ
മൂടിക്കെട്ടിയ ആകാശം, ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
28 ഒക്ടോബർ
ശക്തമായ മഴയ്ക്ക് സാദ്ധ്യത.യെല്ലോ അലർട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |