
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പുകളെ നറുക്കെടുത്തു
ഇംഗ്ളണ്ടും ക്രൊയേഷ്യയും ഒരേ ഗ്രൂപ്പിൽ, ബ്രസീലിനൊപ്പം മൊറോക്കോ
ന്യൂയോർക്ക് : അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള പ്രാഥമിക റൗണ്ടിലെ ടീമുകളുടെ ഗ്രൂപ്പുകൾ വ്യക്തമായി. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് തീരുമാനമായത്.നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണ്. ഇംഗ്ളണ്ടും ക്രൊയേഷ്യയും ഒരേ ഗ്രൂപ്പിൽ മത്സരിക്കുമ്പോൾ ബ്രസീലിനാെപ്പം മൊറോക്കോയുണ്ട്.
48 ടീമുകളെ ഉൾപ്പെടുത്തി വിപുലീകരിച്ച ആദ്യ ലോകകപ്പിൽ നാലുടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളാണുള്ളത്. എ ഗ്രൂപ്പിൽ മെക്സിക്കോ,കൊറിയ,ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ഇതുവരെ യോഗ്യത നേടിക്കഴിഞ്ഞ 42 ടീമുകളെയും ക്വാളിഫിക്കേഷൻ പ്ളേ ഓഫിൽ നിന്ന് യോഗ്യത നേടുന്ന ആറുടീമുകളെയുമാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്.
ഫിഫ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ : മെക്സിക്കോ,കൊറിയ,ദക്ഷിണാഫ്രിക്ക,യൂറോപ്യൻ ക്വാളിഫയർ1
ഗ്രൂപ്പ് ബി : കാനഡ, സ്വിറ്റ്സർലാൻഡ്,ഖത്തർ,യൂറോപ്യൻ ക്വാളിഫയർ2
ഗ്രൂപ്പ് സി : ബ്രസീൽ,മൊറോക്കോ,സ്കോട്ട്‌ലാൻഡ്,ഹെയ്തി.
ഗ്രൂപ്പ് ഡി : യു.എസ്.എ, ഓസ്ട്രേലിയ,പരാഗ്വേ,യൂറോപ്യൻ ക്വാളിഫയർ3
ഗ്രൂപ്പ് ഇ : ജർമ്മനി, ഇക്വഡോർ,ഐവറി കോസ്റ്റ്,ക്യുറസാവോ.
ഗ്രൂപ്പ് എഫ് : നെതർലാൻഡ്സ്,ജപ്പാൻ,ടുണീഷ്യ,യൂറോപ്യൻ ക്വാളിഫയർ1
ഗ്രൂപ്പ് ജി : ബെൽജിയം,ഇറാൻ,ഈജിപ്ത്, ന്യൂസിലാൻഡ്.
ഗ്രൂപ്പ് എച്ച് : സ്പെയ്ൻ,ഉറുഗ്വേ,കേപ്‌വെർദേ,സൗദി അറേബ്യ.
ഗ്രൂപ്പ് ഐ : ഫ്രാൻസ്, സെനഗൽ,നോർവേ,ഫിഫ ക്വാളിഫയർ 1
ഗ്രൂപ്പ് ജെ : അർജന്റീന,ഓസ്ട്രിയ, അൾജീരിയ,ജോർദാൻ.
ഗ്രൂപ്പ് കെ : പോർച്ചുഗൽ,കൊളംബിയ,ഉസ്ബകിസ്ഥാൻ,ഫിഫ ക്വാളിഫയർ 2
ഗ്രൂപ്പ് എൽ : ഇംഗ്ളണ്ട്, ക്രൊയേഷ്യ,പനാമ, ഘാന
ട്രമ്പിന് ഫിഫ പീസ് പ്രൈസ്
ഫുട്ബാളിലൂടെ ലോക സമാധാനത്തിന് വേണ്ടി പരിശ്രമിച്ചതിന് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ ആദ്യമായി ഏർപ്പെടുത്തിയ ഫിഫ പീസ് പ്രൈസ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്. ഇന്നലെ ലോകകപ്പ് ടീം ഡ്രോ വേദിയിൽ ഫിഫ പ്രസിഡന്റ് ഇൻഫാന്റീനോ പുരസ്കാരം ട്രമ്പിന് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |