ലോകത്തേറ്റവും കൂടുതൽ ആരാധകരുള്ല ഫുട്ബോൾ ലോകകപ്പ്, പുരുഷ വനിതാ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്,യൂത്ത് ഒളിമ്പിക്സ്... പിന്നെ പതിവു പോലെ ഫുട്ബോൾ ലീഗുകളും ഐ.പി.എൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ലീഗുകളും ഗ്രാൻസ്ലാം ടെന്നീസ് പോരാട്ടങ്ങളും ഫോർമുല വൺ കാറോട്ടവും...കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടി കയറ്റാൻ 2026 ഇതാ കളത്തിലെത്തി. ഈ വർഷത്തെ പ്രധാന കായിക പോരാട്ടങ്ങളെക്കുറിച്ചറിയാം...
ക്രിക്കറ്റ്
ജനുവരി 9 - ഫെബ്രുവരി 6: വനിതാ പ്രീമിയർ ലീഗ്.
ജനുവരി 11-18: ഇന്ത്യ - ന്യൂസിലാൻഡ് ഏകദിന പരമ്പര
ജനുവരി 15 -ഫെബ്രുവരി 6: അണ്ടർ 19 ലോകകപ്പ് (സിംബാബ്‌വെ)
ജനുവരി 21-31: ഇന്ത്യ - ന്യൂസിലാൻഡ് ട്വന്റി-20 പരമ്പര
ഫെബ്രുവരി 7- മാർച്ച് 8: പുരുഷ ട്വന്റി-20 ലോകകപ്പ് (ഇന്ത്യ,ശ്രീലങ്ക)
മാർച്ച് 26-മേയ് 31: ഇന്ത്യൻ പ്രീമിയർ ലീഗ്
ജൂൺ 12- ജൂലായ് 5: വനിതാ ട്വന്റി-20 ലോകകപ്പ് (ഇംഗ്ലണ്ട്)
ജൂലായ് 1 - 19: ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം (വൈറ്റ്ബോൾ )
ഫുട്ബോൾ
ജനുവരി 19: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനൽ (മൊറോക്കോ)
മാർച്ച് 1-21:വനിതാ ഏഷ്യൻ കപ്പ്
മാർച്ച് 22: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനൽ
മേയ് 16: എഫ്.എ കപ്പ് ഫൈനൽ, ബുണ്ടസ് ലിഗ് , ലീഗ് വൺ ഫൈനൽ ഡേ
മേയ് 20:യൂറോപ്പ ലീഗ് ഫൈനൽ
മേയ് 21: യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ
മേയ് 24: ഇംഗീഷ് പ്രീമിയർ ലീഗ്,ലാലിഗ.സിരി എ ഫൈനൽ ഡേ
മേയ് :30 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് ഫൈനൽ
ജൂൺ 11-ജൂലായ് 19: ഫിഫ ലോകകപ്പ് (യു.എസ്.എ, കാനഡ, മെക്‌സിക്കോ)
ആഗസ്‌റ്റ് 14: ലാലിഗ സീസണിന് തുടക്കം
ആഗസ്റ്റ് 22 : ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് തുടക്കം
ആഗസ്‌റ്റ് 23- ലീഗ് വൺ സീസണിന് തുടക്കം
ആഗസ്റ്റ് 28:ബുണ്ടസ് ലീഗ സീസണിന് തുടക്കം
സെപ്‌തംബർ 24-യുവേഫ നേഷൻസ് ലീഗിന് തുടക്കം
ടെന്നിസ്
ജനുവരി 12-ഫെബ്രുവരി1: ഓസ്‌ട്രേലിയൻ ഓപ്പൺ
മേയ് 24- ജൂൺ 7: ഫ്രഞ്ച് ഓപ്പൺ
ജൂൺ 29-ജൂലായ് 12: വിംബിൾഡൺ
ആഗസ്റ്റ് 31- സെപ്‌തംബർ 13: യു.എസ് ഓപ്പൺ
നവംബർ15-22: എ.ടി.പി ഫൈനൽസ്
ബാഡ്‌മിന്റൺ
ജനുവരി 6-11- മലേഷ്യ ഓപ്പൺ
ജനുവരി 13-18: ഇന്ത്യൻ ഓപ്പൺ
മാർച്ച് 3-8-ഓൾ ഇംഗ്ലണ്ട് ഓപ്പൺ
ഏപ്രിൽ 7-12: ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്
ഏപ്രിൽ 24- മേയ് 3- തോമസ് കപ്പ്, ഊബർ കപ്പ്
മേയ് 26-31- സിംഗപ്പൂർ ഓപ്പൺ
ജൂൺ 2-7:ഇന്തോനേഷ്യ ഓപ്പൺ
ജൂലായ് 21-26: ചൈന ഓപ്പൺ
നവംബർ17-22- സയ്യദ് മോദി ഇന്റർനാഷണൽ
ഹോക്കി
ഫെബ്രുവരി 10- ജൂൺ 28- പുരുഷ ഹോക്കി പ്രോ ലീഗ്
ആഗസ്റ്റ് 15-30: പുരുഷ , വനിതാ ഹോക്കി ലോകകപ്പ് (ബൽജിയം)
അത്‌ലറ്റിക്‌സ്
മേയ് 8- സെപ്‌തംബർ 5 ഡയമണ്ട് ലീഗ്
ആഗസ്‌റ്റ് 22: വേൾഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂർ (സിൽവർ ലെവൽ,ഇന്ത്യ)
സെപ്‌തംബർ 11-13 വേൾഡ് അത്‌ലറ്റിക്‌സ് അൾട്ടിമേറ്റ് ചാമ്പ്യൻഷിപ്പ് (ഹങ്കറി)
ചെസ്
മാർച്ച് 28-ഏപ്രിൽ 16: കാൻഡിഡേറ്റ്‌സ് ചെസ് ടൂർണമെന്റ് (സൈപ്രസ്)
സെപ്‌തംബർ 15-28: ചെസ് ഒളിമ്പ്യാഡ് (ഉസ്‌ബെക്കിസ്ഥാൻ)
മറ്റ് പ്രധാന മത്സരങ്ങൾ
ഫെബ്രുവരി 6-22: വിന്റർ ഒളിമ്പിക്സ് (ഇറ്റലി)
ഫെബ്രുവരി 13: സൂപ്പർ റഗ്‌ബി
മാർച്ച് 8 - ഓസ്ട്രേലിയൻ ഗ്രീൻപ്രീയോടെ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന് തുടക്കം
ഏപ്രിൽ 9-12 - ദി മാസ്റ്റേഴ്സ് ഗോൾഫ് (യു.എസ്.എ)
ജൂലായ് 4-6 ടൂർ ദെ ഫ്രാൻസ്
ജൂലായ് 23-ആഗസ്റ്റ് 2 :കോമൺവെൽത്ത് ഗെയിംസ് (സ്കോട്ട്‌ലാൻഡ്)
സെപ്‌തംബർ 19- ഒക്‌ടോബർ 4: ഏഷ്യൻ ഗെയിംസ് (ജപ്പാൻ)
ഒക്‌ടോബർ 31-നവംബർ13-യൂത്ത് ഒളിമ്പിക്‌സ് (സെനഗൽ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |