
സിലാപത്തർ : ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞ കേരളം സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇന്ന് സർവീസസിനെ നേരിടും. ഇതുവരെ കളിച്ച നാലുമത്സരങ്ങളിൽ മൂന്നും ജയിച്ച് 10 പോയിന്റുമായി ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാരായാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്. ഇതുവരെ ഒരു കളിപോലും ജയിക്കാനാവാത്ത മുൻ ചാമ്പ്യന്മാരായ സർവീസസിന് ഇന്ന് ജയിച്ചാലേ ക്വാർട്ടറിലേക്കെത്താൻ നേരിയ സാദ്ധ്യതയെങ്കിലുമുള്ളൂ.
ആദ്യ മത്സരത്തിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ച് തുടങ്ങിയ കേരളം രണ്ടാം മത്സരത്തിൽ 1-1ന് റെയിൽവേയ്സുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് ഒഡിഷയെ 1-0ത്തിനും മേഘാലയയെ 3-0ത്തിനും കീഴടക്കിയാണ് ഗ്രൂപ്പിൽ ഒന്നാമന്മാരായത്. മുഹമ്മദ് അജ്സൽ, മുഹമ്മദ് സിനാൻ, വിഘ്നേഷ്, ക്യാപ്ടൻ സഞ്ജു, മുഹമ്മദ് റിയാസ്,അർജുൻ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് കേരളത്തെ മുന്നോട്ടുനയിച്ചത്. അവസാനമത്സരത്തിൽ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകി ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാൻ പരിശീലകരായ ഷഫീഖ് ഹസനും എബിൻ റോസും ശ്രമിച്ചേക്കും.
9 am മുതൽ fifa+യൂട്യൂബ് ആപ്പിൽ ലൈവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |