
മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്ററുമായ അർജുന്റേയും ബിസിനസ് പ്രമുഖൻ സണ്ണി ചാന്ദോക്കിന്റെ മകൾ സാനിയ ചാന്ദോക്കും തമ്മിലുള്ള വിവാഹം ഇന്നലെ മുംബയ്‌യിൽ ആഘോഷമായി നടന്നു. ഇന്ത്യൻ ക്രിക്കറ്റ് -സിനിമാരംഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, സുരേഷ് റെയ്ന, ബോളിവുഡ് താരം ഷാറുഖ് ഖാൻ,അമീർ ഖാൻ തുടങ്ങിയവർ കുടുംബസമേതമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ലോകകപ്പിന്റെ തിരക്കുകൾക്കിടയിലും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ വിവാഹത്തിനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |