
ഹൈദരാബാദ് : വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയ ആസ്ട്രേലിയൻ ആൾറൗണ്ടർ മിച്ചൽ മാർഷിന് പകരം ഇംഗ്ളീഷ് ബാറ്റ്സ്മാൻ ഐ.പി.എൽ ടീമായ ജേസൺ റോയ്‌യെ ഉൾപ്പെടുത്തി ഐ.പി.എൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ്.കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ മാർഷിന് പിന്നെ കളിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും സൺറൈസേഴ്സ് ടീമിൽ നിലനിറുത്തുകയായിരുന്നു. അദ്ദേഹം സ്വയം പിന്മാറിയതോടെയാണ് ജേസണ് നറുക്ക് വീണത്. ഇന്ത്യയ്ക്ക് എതിരായ ട്വന്റി-20,ഏകദിന പരമ്പരകളിൽ മികച്ച പ്രകടനമാണ് ജേസൺ കാഴ്ചവച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |