ബാലി: ഇന്ത്യൻ പ്രതീക്ഷകളായ പി.വി സിന്ധുവും ലക്ഷ്യസെന്നും ഇൻഡോനേഷ്യ മാസ്റ്റേഴ്സ് 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ കടന്നു രണ്ട് തവണ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയിട്ടുള്ള ലോകചാമ്പ്യൻ പി.വി സിന്ധു തായ്ലൻഡിന്റെ സുപനിഡ കറ്റത്തോങ്ങിനെ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്കോർ 21-15, 21-19. പുരുഷ സിംഗിൾസിൽ ജപ്പാന്റെ ലോക പത്താം നമ്പർ താരം കാന്റ സുനെയാമെയെ ആണ് യുവതാരം ലക്ഷ്യ അട്ടിമറിച്ചത്. സ്കോർ: 21-17, 18-21, 21-17. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ് രണ്ടാം റൗണ്ടിൽ ലക്ഷ്യയുടെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |