തിരുവനന്തപുരം:കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ അധീനതയിലുള്ള ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. 28ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണമേഖല ഫുട്ബാൾ മത്സരത്തിനായി കേരള ഫുട്ബാൾ അസോസിയേഷൻ ആവശ്യപ്പെട്ട പ്രകാരമാണ് വാടക ഒഴിവാക്കി നൽകാനുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |