പ്രണതി പി.നായർ ഉൾപ്പടെ അഞ്ച് യുവവനിതാകായികതാരങ്ങളുമായി കരാർ ഒപ്പിട്ട് കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്മെന്റ്, സ്പോർട്സ് മാർക്കറ്റിംഗ് കമ്പനി പ്ലേ ട്രൂ
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്മെന്റ്, സ്പോർട്സ് മാർക്കറ്റിംഗ് കമ്പനി പ്ലേ ട്രൂ അഞ്ച് യുവ വനിതാ കായികതാരങ്ങളുമായി കരാർ ഒപ്പിട്ടു. വ്യത്യസ്ത കായികമേഖലയിൽ നിന്നുള്ള താരങ്ങൾക്ക് മികച്ച പരിശീലനവും ദേശീയ - അന്തർദേശീയ മത്സരവേദികൾ സാധ്യമാക്കുന്നതിനുമായുള്ള ശ്രമവുമായിരിക്കും പ്ലേ ട്രൂ നടത്തുക. പ്രണതി പി.നായർ (ടേബിൾ ടെന്നീസ്), വിദർശ വിനോദ് (റൈഫിൾ ഷൂട്ടിംഗ്), കെസിയ മിറിയം സബിൻ (ക്രിക്കറ്റ്), ശ്രേയ മേരി കമൽ (നീന്തൽ), ദിയ ഗിരീഷ് (ക്രിക്കറ്റ്) എന്നീ താരങ്ങളുമായാണ് പ്ലേ ട്രൂ കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ താരങ്ങൾക്ക് ആവശ്യമുള്ള പരിശീലന സൗകര്യങ്ങളും മറ്റ് അനുബന്ധസഹായങ്ങളും കമ്പനി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |