കൊച്ചി : പ്രൈം വോളി ലീഗിൽ ഇന്ത്യൻ താരങ്ങളെ പൊന്നും വിലയ്ക്ക് സ്വന്തമാക്കി ടീമുകൾ. അശ്വൽ റായും എ.കാർത്തിക്കും ജെറോം വിനീതുമാണ് ലേലത്തിലെ ലക്ഷ പ്രഭുക്കൾ ! കൊച്ചിയിൽ നടന്ന താരലേലത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകൾ മൂവരെയും യഥാക്രമം സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളെ ലേലത്തിലൂടെയാണ് തിരഞ്ഞെടുത്ത്. 75 ലക്ഷം രൂപയാണ് ഓരോ ടീമിനും ചെലവാക്കാവുന്ന തുക. പ്രൈം വോളിക്ക് കൊച്ചി വേദിയാകുമെന്നാണ് വിവരം. ഫെബ്രുവരിൽ ആദ്യഘട്ട മത്സരങ്ങൾക്ക് തുടക്കമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |