ധാക്ക: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്ക് ഇത്തവണ സെമിയിൽ ഞെട്ടിക്കുന്ന തോൽവി. ബംഗ്ലാദേശിലെ ധാക്കയിൽ ഇന്നലെ നടന്ന സെമിയിൽ ജപ്പാനാണ് ഇന്ത്യയെ അട്ടിമറിച്ചത്. 3-5നായിരുന്നു ഇന്ത്യയുടെ തോൽവി. പ്രാഥമിക റൗണ്ടിൽ ജപ്പാനെ ആറ് ഗോളിന് തോൽപ്പിച്ച ഇന്ത്യയ്ക്ക് പക്ഷേ സെമിയിൽ ആ മികവിലേക്ക് ഉയരാനായില്ല. ഒരു ഘട്ടത്തിൽ 1-5ന് പിന്നിലായിരുന്നു ഇന്ത്യ.യമാഡ,ഫുജിഷിമ,കിരിഷിത,കവാബെ,ഓക്ക എന്നിവരായിരുന്നു ജപ്പാന്റെ സ്കോറർമാർ. ഇന്ത്യയ്ക്കായി ഹാർദിക് സിംഗ് രണ്ടു ഗോളും ഹർമ്മൻ പ്രീത് സിംഗ് ഒരു ഗോളും നേടി. ആദ്യ രണ്ട് മിനിട്ടിൽ തന്നെ ജപ്പാൻ രണ്ട് ഗോളുകൾ നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികൾ. ഇന്ത്യ ഇനി മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ പാകിസ്ഥാനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |